അമ്മേ ശരണം : ദേവി ശരണം 🙏
ഒല്ലുക്കാ വിലമ്മയുടെ മാതൃശാല ചെമ്പോല മേയുന്നതിലേക്കായി ശ്രീ വേണുഗോപാലമേനോൻ , ഗീതാഞ്ജലി , മന്നത്താഴത്തു വീട്, വെളിയന്നൂർ , തൃശൂർ *ഒരു ലക്ഷം *രൂപ കാണിയ്ക്കയായി സമർപ്പിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു ഒരു മഹത് യത്നത്തിനായി വൻ തുക നൽകുവാൻ സന്നദ്ധത പ്രകടിപ്പിച്ച അദ്ദേഹത്തോടും കുടുംബത്തോടുമുള്ള ക്ഷേത്രസമിതിയുടെയും ഭക്തജനങ്ങളുടെയും പേരിലുള്ള അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിനും കുടുംബത്തിനും ഒല്ലു ക്കാവിലമ്മയുടെ അനുഗ്രഹം എക്കാലവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏
ഓം ചാമുണ്ഡേശ്വരി ശരണം 🙏
ഒലുക്കാവ് ക്ഷേത്രം ചെമ്പോല മേയുന്ന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ക്ഷേത്ര പറമ്പിൽ നിൽക്കുന്ന തേക്കിൻ മരങ്ങൾ മുറിച്ചെടുക്കുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ പ്രകൃതി ദേവതകളുടെയും വൃക്ഷ ദേവകളുടെയും കാലങ്ങളായി വൃക്ഷങ്ങളിൽ അധിവസിച്ചു വരുന്ന പക്ഷി ജന്തു ജന്യ ങ്ങളുടെയും അനുമതിയും അനുഗ്രഹവും തേടികൊണ്ട് ക്ഷേത്രം മേൽശാന്തി ബ്രപ്മശ്രീ മുരുകേശ്വര ശർമ കൈലാസിയുടെ മുഖ്യ കാർമികത്വത്തിൽ 26-02-26 ഒല്ലു ക്കാവിലമ്മയുടെ പുന: പ്രതിഷ്ഠ ദിനമായ മകീര്യം നക്ഷത്രവും ദശമി തിഥിയും സംഗമിക്കുന്ന ഗുരു സാന്നിധ്യം നിറഞ്ഞ ശുഭ ദിനത്തിൽ രാവിലെ 8.30 ന് വൃക്ഷ പൂജ നടത്തി പ്രഥമ ഗഡ്ഗ പ്രഹരത്തോടെ ഒരു മഹത് യത്നത്തിന്റെ വിളംബരം നടത്തുന്നു . തദവസരത്തിൽ പരിപൂർണ വിശുദ്ധിയോട് കൂടി പ്രാർത്ഥനാപൂർവ്വം എല്ലാ ഭക്ത ജനങ്ങളും ചടങ്ങുകളിൽ പങ്കെടുക്കണമെന്നു സവിനയം അഭ്യർത്ഥിക്കുന്നു 🙏
ഇന്ന് മന്നം മന്ദിരത്തിൽ രാവിലെ 8.30 ന് ആചാര്യന്റെ ഛായാ ചിത്രത്തിന് മുൻപിൽ ഭദ്ര ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി മന്നം സമാധി ദിനം സമൂചിതമായി ആചരി ച്ചതിന്റെ ദൃശ്യങ്ങൾ 🙏
പ്രതിഷ്ഠ ദിനമായ 29-01-26 വ്യാഴാഴ്ച ഒല്ലൂക്കാവ് സപ്ത മാതൃ ക്ഷേത്ര മാതൃശാല ചെമ്പോല നെയുന്നതിനു വേണ്ടി ധനസമാഹരണത്തിന്റെ ഭാഗമായി ചെമ്പോല കൂപ്പൺ വിതരണോതഘാടനം ക്ഷേത്രം തന്ത്രി ബ്രപ്മശ്രീ തരണനെല്ലോർ പടിഞ്ഞാറെ മനയ്ക്കൽ അനിപ്രകാശ് നമ്പൂതിരിപ്പാട് നിർവഹിക്കുന്നത്തിന്റെ ഫോട്ടോകൾ മുകളിൽ കൊടുത്തിരിക്കുന്നത്. അന്ന് ഒരു ലക്ഷം അമ്പതിനായിരം ഇരുപത്തിയായിരം രൂപയുടെ കൂപണുകൾ ആണ് വിതരണം ചെയ്തത്.
ഓം ചാമുണ്ഡേശ്വരി നമഃ 🙏
ഒല്ലൂക്കാവ് ക്ഷേത്രത്തിൽ ചെമ്പോല മേയുന്നതുമായി ബന്പ്പെട്ടു ധന സമാഹരണ ത്തിനു വേണ്ടി കൂപ്പൺ വിതരണോതഘാടനം ക്ഷേത്രം തന്ത്രി ബ്രപ്മശ്രീ തരണനെല്ലോർ പടിഞ്ഞാറെ മനക്കൽ അനിയൻ തിരുമേനി ഒരു ലക്ഷം രൂപയുടെ കൂപ്പൺ മുൻ കരയോഗം മാതൃ സമിതി പ്രസിഡന്റും പുരനുദ്ധാണ പ്രക്രിയുടെ മുഖ്യ രക്ഷധികാരികളിൽ ഒരാളുമായ മിസ്സിസ് ഈശ്വരി ജി കെ മേനോൻ അവർകൾക്ക് നൽകി കൊണ്ട് ചെമ്പോല കുപ്പണുകളുടെ വിതരണോതഘാടനം നിർവഹിക്കുക യുണ്ടായി.. തുടർന്ന് ഇന്ദു വിജകുമാർ, ഇന്ദീവരം, മല്ലിശ്ശേരി വീട്, ഒന്നര ലക്ഷം രൂപയുടെയും 3. ശ്രീ അരുൺ, കോടനൂർ, ഒരു ലക്ഷം രൂപയുടെയും, 4.ശ്രീ ഗോപി ചെമ്മണ്ണൂർ, ദീപ്തി, മല്ലിശ്ശേരി വീട്, അമ്പതിനായിരം രൂപയുടെയും, 5 ശ്രീ സി കെ ബാലകൃഷ്ണൻ, പടിഞ്ഞാറൂട്ട് വീട്, 50000 രൂപയുടെയും, 6.തന്റെ മാതാവ് പരേത യായ വത്സല സുകുമാരന്റെ സ്മരണക്കു ശ്രീ സുവിൻ സുകു മാരൻ 50000 രൂപയുടെയും 7. ശ്രീ കെ വി രമേശ് കുമാർ, കൈനൂർ ഹൌസ്, 50000 രൂപയുടെയും, ശ്രീമതി ലത രഘുനാഥ്,കോട്ടിയാട്ടിൽ 50000 രൂപയുടെയും 8. ശ്രീ രഘു കൊട്ടാപ്പുറത്തു 50000 രൂപയുടയും 9. ശ്രീ അവിനാശ് വിമൽകുമാർ, കൊട്ടാപ്പുറത്തുവീട് 50000 രൂപയുടെയും 10.
ശ്രീമതി മഞ്ജു, നിധി, സുഭാ് നഗർ എന്നിവർ 50000 രൂപയുടെയും 11.
ശ്രീ കെ വി നായർ, കൊന്നനാട്ടു ഹിന്ദുസ്ഥാൻ ഇ ലക്ട്രിക്കൽസ്, 25000 രൂപയുടെയും, 12. ശ്രീമതി രമാദേവി ഇടയത്ത് ശ്രീ വിഹാർ 25000 രൂപയുടെയും, 13. മുൻ കരയോഗം പ്രസിഡന്റും ക്ഷേത്ര പുരുദ്ധാണ പ്രക്രിയകളുടെ മുഖ്യ രക്ഷധികാരി മാരിൽ ഒരാളുമായ പ്രൊഫ. പടിഞ്ഞാറൂട്ട് കൃഷ്ണൻ കുട്ടി മേനോൻ 25000 രൂപയുടെയും കൂപ്പണുകൾ സ്വീകരിക്കുകയുണ്ടായി. കൂടാതെ 14. ഐശ്വര്യ കൃഷ്ണൻ, പൂജ കൃഷ്ണൻ മല്ലിശ്ശേരി വീട് എന്നിവർക്ക് വേണ്ടി 25000 രൂപയുടെയും, കൂപ്പൺ വിതരണം ചെയ്യപ്പെട്ടു. 15 ഡോക്ടർ ശ്രീജ. അനുപ് ശങ്കർ, ഡോക്ടർ അനൂപ് ശങ്കർ എന്നിവർ 100000 രൂപയുടെയും 16. ശ്രീ മതി ഉഷ ഗോപിനാഥ്
ഒല്ലുക്കാവ് ക്ഷേത്രത്തിൽ ഒരു ഭക്തയുടെ കാണിയ്ക്കയായി സപ്തമാതൃക്കളിൽ വരാഹി ദേവിക്ക് സമർപ്പിക്കപ്പെടുന്ന ഗോളക🙏
തൃശൂർ ചിയ്യാരം NSS കരയോഗത്തിന്റെ (Reg no: 1907) കീഴിലുള്ള ശ്രീ ഒല്ലൂക്കാവ് സപ്തമാതൃ ക്ഷേത്രത്തിന്റെ വെബ്സൈറ്റ് പ്രകാശനം . പ്രകാശനം നിർവ്വഹിച്ചത് - എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം adv. ശ്രീ.എ.സുരേശൻ. സന്നിഹിതരായ മററു ഭാരവാഹികൾ - എൻ.എസ്.എസ്. തൃശൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. സി. സുരേന്ദ്രൻ , തൃശൂർ താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ ശ്രീ.ശ്രീജിത്ത് , ചിയ്യാരം എൻ. എസ്. എസ്. കരയോഗം ഭാരവാഹികളും അംഗങ്ങളും.