തൃശ്ശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് 4 കി.മീ. തെക്ക് മാറിയും, തൃശൂർ-ഇരിങ്ങാലക്കുട റോഡിൽ, കണിമംഗലം ശ്രീ വലിയാലുക്കൽ ഭഗവതിക്ഷേത്രത്തിൽ നിന്ന് 1 1⁄4 കി.മീ. കിഴക്ക് മാറിയും, തൃശ്ശൂർ- എറണാകുളം റോഡിൽ ചിയ്യാരം ജംഗ്ഷനിൽ നിന്ന് 11⁄2 കി.മീ പടിഞ്ഞാറ് മാറിയും പ്രകൃതി രമണീയമായ ചിയ്യാരം പ്രദേശത്ത് സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ശ്രീ ചാമുണ്ഡീദേവി മുഖ്യപ്രതിഷ്ഠയായുള്ള, കേരളത്തിൽ അപൂർവമായി കാണുന്ന പ്രതിഷ്ഠാ സങ്കല്പമുള്ള സപ്തമാതൃക്ഷേത്രങ്ങളിൽ ഒന്നാണ് ചിയ്യാരം ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രം.
Read Moreഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും രണ്ടാമത്തെ പുത്രനാണ് ഗണപതി. ഗണേശപുരാണത്തിൽ മഹാഗണപതിയെ പരമാത്മാവായി വർണ്ണിച്ചിരിക്കുന്നു.
ഹൈന്ദവവിശ്വാസം അനുസരിച്ച് പ്രാഥമിക ദൈവങ്ങളിൽ ഒരു ദൈവവും ത്രിമൂർത്തികളിലെ ഒരു മൂർത്തിയുമാണ് ശിവൻ. ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം ശിവനെ പ്രധാനദേവനായി ആരാധിക്കുന്നു.
കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഹൈന്ദവ മൂർത്തികളിൽ ഒന്നാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി അയ്യപ്പൻ, ശബരീശൻ, എന്നീ പേരുകളിലും അറിയപ്പെടുന്നു.
പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ് സർപ്പാരാധന അഥവാ നാഗാരാധന. പ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്.
ക്ഷേത്രത്തിൻറെ സംരക്ഷകൻ ആയിട്ടാണ് ക്ഷേത്രപാലകൻ സങ്കല്പം. വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠ. ശിവചൈതന്യം നിറഞ്ഞ മൂർത്തിയാണ്.
Very nice and mind relaxing area.... Ollukkavu Bhagavathi is very powerful..
Nice place near the temple.lot of banyan trees
Very nice atmosphere, relaxing & calm. Must visit
One of the rare Saptha-Mathru temples in Kerala.
I love this place, my favorite place, nostalgic mood, my heart is here
പ്രാർത്ഥിക്കാം നല്ലത് സംഭവിക്കും